DAILY PREDICTIONS

ദിവസഫലം - 20.12.2020 
മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ശുഭകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും.
 
ഇടവക്കൂര്‍ (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2) 

കാര്യ വിജയം, സന്തോഷം, അംഗീകാരം, ഇഷ്ട ഭക്ഷണം മുതലായ അനുകൂല അനുഭവങ്ങൾക്ക് സാധ്യത. ഉല്ലാസകരമായി സമയം ചിലവഴിക്കാൻ കഴിയും.
 
മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4) 

അപ്രതീക്ഷിത തടസങ്ങൾ നേരിടേണ്ടി വന്നേക്കാം. തൊഴിൽ രംഗത്ത് പ്രതികൂല അനുഭവങ്ങൾക്ക് സാധ്യത കാണുന്നു.
കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം)

യാത്രാ ദുരിതം, ധന തടസം, ആരോഗ്യ ക്ലേശം മുതലായവ വരാവുന്ന ദിവസം. സായാഹ്‌ന ശേഷം ഗുണദോഷ സമ്മിശ്രം.

 
ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം 1/4) 

മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽ തടസങ്ങൾക്ക് പരിഹാരം ലഭിക്കും. 


 
കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര 1/2) 

ആത്മവിശ്വാസം വർധിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും. കുടുംബ സുഖം, പൊതു രംഗത്ത് അംഗീകാരം മുതലായവയും പ്രതീക്ഷിക്കാം.


 
തുലാക്കൂര്‍ (ചിത്തിര 1/2, ചോതി, വിശാഖം 3/4) 

പതിവിലും കൂടുതൽ അദ്ധ്വാനിക്കേണ്ടതായ സാഹചര്യം സംജാതമാകും. പ്രയത്നത്തിന് മതിയായ പ്രതിഫലവും അംഗീകാരവും ലഭിക്കാൻ പ്രയാസമാണ്.
 
വൃശ്ചികക്കൂര്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട)

സഹായവാഗ്ദാനങ്ങൾ നിരസിക്കപ്പെടാൻ ഇടയുണ്ട്. കാര്യങ്ങൾ അനുകൂലമാകാൻ പതിവിലും അധികം പരിശ്രമം വേണ്ടി വരും. 


 
ധനുക്കൂര്‍ (മൂലം, പൂരാടം, ഉത്രാടം 1/4) 

പ്രതീക്ഷിച്ച വിധത്തിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയും. കുടുംബാംഗങ്ങളിൽ നിന്നും സഹായകരമായ സമീപനം പ്രതീക്ഷിക്കാം.
 
മകരക്കൂര്‍ (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2)

കാര്യ തടസം, മന ക്ലേശം, അസംതൃപ്തി മുതലായവ കരുതണം. സാമ്പത്തിക കാര്യങ്ങളിൽ വലിയ ദോഷങ്ങൾക്ക് സാധ്യത ഇല്ല.


 
കുംഭക്കൂര്‍ (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി3/4)

ഇഷ്ടാനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കുന്ന ദിവസം. ഉന്നത വ്യക്തികളിൽ നിന്നും അനുകൂല സമീപനം പ്രതീക്ഷിക്കാം.
 
മീനക്കൂര്‍ (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) 

യാത്രാ ദുരിതം, അനാരോഗ്യം, മന സമ്മര്‍ദം എന്നിവ വരാവുന്ന ദിവസം.സായാഹ്ന ശേഷം കാര്യങ്ങള്‍ കുറച്ചുകൂടി അനുകൂലമാകും.