WEEKLY PREDICTIONS


2020 ഡിസംബർ 21 മുതൽ 27 വരെ 

 
മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

തൊഴിൽ രംഗത്തും സാമ്പത്തികമായും മോശമല്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന വാരമാണ്. എന്നാൽ യാത്രകളിലും അപ്രതീക്ഷിത അവസരങ്ങളിലും ധനനഷ്ടം വരാതെ ശ്രദ്ധിക്കണം.  സന്താനങ്ങള്‍ക്ക് ആരോഗ്യ ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്. ജീവിത പങ്കാളിയുടെ സഹായത്താല്‍ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. അധികാരികളിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും അനുകൂലമായ പെരുമാറ്റം പ്രതീക്ഷിക്കാം. സാമ്പത്തിക ക്രയവിക്രയങ്ങൾ ആഴ്ചയുടെ തുടക്കത്തിൽ നിർവഹിക്കുന്നതാവും നല്ലത്.

ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം. വിഷ്ണുവിന് പാല്‍ പായസം, തുളസിമാല .
 
ഇടവക്കൂര്‍ (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2) 

പ്രതീക്ഷിച്ചതിലും അധികം ധനം ചെലവാക്കേണ്ടി വരുന്ന വാരമായിരിക്കും എന്ന ന്യൂനതയുണ്ട്. പ്രശ്നങ്ങളെ ആത്മ വിശ്വാസത്തോടെ നേരിടാന്‍ കഴിയും. തൊഴിൽ സംബന്ധമായി അനുകൂല മാറ്റങ്ങൾ പ്രതീക്ഷിക്കാം. കുടുംബ സ്വസ്ഥത അല്പം കുറയാന്‍ ഇടയുണ്ട്. സാമ്പത്തികമായി മികച്ച അനുഭവങ്ങള്‍ വാരതുടക്കത്തിൽ പ്രതീക്ഷിക്കാം. വിദേശ ജോലിക്കാര്‍ക്ക് കര്‍മ രംഗത്തെ പ്രശ്നങ്ങള്‍ക്ക് അല്പം ആശ്വാസം ലഭിക്കും. ആരോഗ്യക്ലേശങ്ങൾ അനുഭവിച്ചു വരുന്നവർക്ക് ആശ്വാസം ലഭിക്കുന്ന വാരമായിരിക്കും. ഏറ്റെടുക്കുന്ന ജോലികൾ തൃപ്തികരമായി ചെയ്തു പൂർത്തിയാക്കാൻ കഴിയും.
 
ദോഷ പരിഹാരം : ശിവന് രുദ്രാഭിഷേകം, ഭഗവതിക്ക് വിളക്കും മാലയും.
 
മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4) 

വായ്പകള്‍, നിക്ഷേപങ്ങള്‍ എന്നിവ ശരിയായിക്കിട്ടുന്നതിൽ കാലതാമസം നേരിടാൻ ഇടയുണ്ട്. എന്നാൽ തടസ്സപ്പെട്ടു കിടന്നിരുന്ന തൊഴില്‍ ആനുകൂല്യങ്ങള്‍ തിരികെ ലഭിക്കും. അനാവശ്യ കാര്യങ്ങള്‍ക്ക് മനസ്സ് അസ്വസ്ഥമാകും. നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. അന്യരെ സഹായിക്കുന്നതിലൂടെ ആത്മ സംതൃപ്തി ലഭിക്കും. കുടുംബത്തിൽ നിന്നും അകന്നു കഴിയേണ്ട സാഹചര്യങ്ങൾ ഉണ്ടായെന്നു വരാം. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് യാത്രയും അലച്ചിലും മറ്റും വർധിക്കാനും സാധ്യത കാണുന്നു. ആരോഗ്യ ക്ലേശങ്ങൾ അവഗണിക്കുന്നത് ദോഷം ചെയ്യും. പ്രാർത്ഥനകൾക്ക് ഫലപ്രാപ്തിയുണ്ടാകും.

ദോഷ പരിഹാരം : സുബ്രഹ്മണ്യന് പനിനീര്‍ അഭിഷേകം, ശിവന് ജലധാര.
കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം)

ആത്മവിശ്വാസം വർധിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകും. തൊഴിൽ മാന്ദ്യത്തിനു പരിഹാരം കണ്ടുതുടങ്ങും. മനസ്സിന് പ്രയാസം ഉണ്ടാക്കിയിരുന്ന ചില കലഹങ്ങൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും പരിഹാര മാർഗങ്ങൾ കണ്ടെത്തും. ദാമ്പത്യ ക്ലേശങ്ങൾ പരിഹരിക്കപ്പെടും. തൊഴിലില്‍ നല്ല അവസരങ്ങള്‍ വന്നാലും മുതലാക്കുവാന്‍ കഴിയാതെ വരാം. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് തുടക്കത്തിൽ  തടസ്സങ്ങള്‍ വരാം. കുടുംബ സുഖം വർധിക്കും. പാരമ്പര്യ സ്വത്തില്‍ നിന്നും ധന ലാഭം സിദ്ധിക്കും. കര്‍മരംഗത്ത് പുതിയ മാറ്റങ്ങൾ ദൃശ്യമാകും. എന്നാൽ ഭാഗ്യ പരീക്ഷണവും ഊഹ കച്ചവടവും ഒഴിവാക്കുക.

ദോഷപരിഹാരം: വിഷ്ണു വിനു ഭാഗ്യസൂക്തം, സുബ്രഹ്മണ്യന് കുമാര സൂക്തം.

 
ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം 1/4) 

തർക്കങ്ങളിലും വ്യവഹാരങ്ങളിലും മറ്റും അനുകൂല തീരുമാനങ്ങൾ ലഭിക്കാൻ ഇടയുള്ള വാരമാണ്. ഏല്‍പ്പിച്ച ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയും. അധികാരികളില്‍ നിന്നും അഭിനന്ദനം ലഭിക്കും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ ഇടവരും. സഹോദരങ്ങളുമായും ബന്ധുജനങ്ങളുമായും അഭിപ്രായ വ്യത്യാസത്തിനു സാധ്യതയുണ്ട്. ദമ്പതിമാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാകാതെ നോക്കണം. ആരോഗ്യസ്ഥിതി പൊതുവിൽ അനുകൂലമാക്കാൻ ഇടയില്ല. ആത്മാർത്ഥ പരിശ്രമങ്ങളിൽ നിന്നും വിജയനുഭവങ്ങൾ ലഭിക്കും. സംയുക്ത സംരംഭങ്ങളിൽ നിന്നും ചതിയും ധനനഷ്ടവും പിണയാതെ നോക്കണം.

ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം, ഭഗവതിക്ക് വിളക്കും മാലയും.


 
കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര 1/2) 

വിവാഹ ബന്ധത്തിന് ശ്രമിക്കുന്ന ചെറുപ്പക്കാർക്ക് ആഗ്രഹസാദ്ധ്യം വരാൻ ഇടയുള്ള വാരമാണ്. സാമ്പത്തികമായി ചില അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകും. എന്നാൽ  സഹായിക്കാം എന്ന് വാഗ്ദാനം നല്കിയിരുന്നവർ പിന്മാറുന്നത് മനഃക്ലേശത്തിനു കാരണമായേക്കാം.  യാത്രകള്‍ ധാരാളമായി വേണ്ടിവരും. കുടുംബാന്തരീക്ഷം  സന്തോഷകരമാകും. ആരോഗ്യപരമായി വാരം അനുകൂലമാണ്. ബന്ധുജനങ്ങളിൽ നിന്നും അനുകൂല പെരുമാറ്റവും സഹായങ്ങളും ഉണ്ടാകും. മംഗള കർമങ്ങളിൽ പങ്കെടുക്കും.

ദോഷപരിഹാരം: ശിവന് ജലധാര, കൂവളമാല.


 
തുലാക്കൂര്‍ (ചിത്തിര 1/2, ചോതി, വിശാഖം 3/4) 

കര്‍മ രംഗം അഭിവൃധിപ്പെടും. മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടും. വ്യാപാര ലാഭം വര്‍ധിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുവാന്‍ കഴിയും. കടബാധ്യതകള്‍ കുറയ്ക്കുവാനുള്ള ശ്രമങ്ങള്‍ വിജയിക്കും. പൊതുവിൽ മാനസിക സന്തോഷം വർധിക്കും. പ്രിയജനങ്ങളുമായി കൂടുതൽ സമയം ചിലവഴിക്കാൻ അവസരം ലഭിക്കും.പ്രണയിക്കുന്നവർക്ക് ആഗ്രഹസാദ്ധ്യം ഉണ്ടാകും. രോഗങ്ങൾക്ക് ശമനം ലഭിക്കും. കുടുംബത്തോടൊപ്പം യാത്രകൾ പുറപ്പെടും.

ദോഷപരിഹാരം: മഹാവിഷ്ണുവിന് പാല്‍പായസം, ശാസ്താവിന് എള്ള് പായസം.

 
വൃശ്ചികക്കൂര്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട)

ആഴ്ചയുടെ തുടക്കത്തിൽ അല്പം മനസ്വസ്ഥത കുറഞ്ഞെന്നുവരാം. തുടർന്ന്   പല ആഗ്രഹങ്ങളും നിഷ്പ്രയാസം സാധിപ്പിക്കുവാന്‍ കഴിയും. അനാവശ്യ ബാധ്യതകള്‍ മൂലം മനസ്താപം ഉണ്ടാകാന്‍ ഇടയുണ്ട്. ശത്രുക്കള്‍ പിണക്കം മറന്നു അടുത്തുവരും. അവിവാഹിതര്‍ക്ക് അനുകൂല വിവാഹ ബന്ധങ്ങള്‍ വരാന്‍ സാധ്യത കാണുന്നു. വാഹനങ്ങളോ വിശേഷ വസ്തുക്കളോ ഒക്കെ സ്വന്തമാക്കാനുള്ള ആഗ്രഹം വിജയിക്കും. ചില പ്രധാന കാര്യങ്ങൾ മറ്റൊരു അവസരത്തിലേക്ക് മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായെന്നു വരാം. ആരോഗ്യ ക്ലേശങ്ങളെ അവഗണിക്കാനുള്ള പ്രവണത നന്നല്ല.


ദോഷ പരിഹാരം : വിഷ്ണുവിനു ഭാഗ്യസൂക്തം , ശിവന് കൂവളമാല.
 
ധനുക്കൂര്‍ (മൂലം, പൂരാടം, ഉത്രാടം 1/4) 

തൊഴിൽ രംഗത്തും സാമ്പത്തികമായും നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന വാരമാണ്. തൊഴില്‍ അനിശ്ചിതത്വത്തിന് പരിഹാരം ഉണ്ടാകും. മനസ്സിനെ അലട്ടിയിരുന്ന പല പ്രശ്നങ്ങള്‍ക്കും ഈ വാരം നിവൃത്തി മാര്‍ഗങ്ങള്‍ തെളിഞ്ഞുകിട്ടും. ഉല്ലാസ കരമായ അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബപരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാതെ നോക്കണം. സാമ്പത്തിക ക്രയവിക്രയം നടത്തുന്നവർ ഇടപാടുകളിൽ കൂടുതൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ ധന നഷ്ടം സംഭവിക്കാം. അടുത്ത കുടുംബാംഗങ്ങൾക്ക് രോഗാദി ദുരിതങ്ങൾ വരുന്നത് മനഃക്ലേശത്തിനു കാരണമായെന്ന് വരാം.

ദോഷ പരിഹാരം: ശ്രീകൃഷ്ണന് ത്രിമധുരം, ശിവന് ജലധാര. 

 
മകരക്കൂര്‍ (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2)

മറ്റുള്ളവരുടെ ബാധ്യതകളും അധ്വാന ഭാരവും ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകാം. തൊഴിലില്‍ സംതൃപ്തിയും ആനുകൂല്യവും കുറയുമെങ്കിലും അവയെ അതിജീവിക്കുവാൻ കഴിയും. പ്രാ ർത്ഥനകളിലൂടെ ദൈവാധീനം നിലനിർത്താൻ കഴിയും.  ജാഗ്രതക്കുറവ് മൂലം ധന നഷ്ടം വരാന്‍ ഇടയുണ്ട്. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും. മറ്റുള്ളവരുടെ ഇടപെടലുകൾ തൊഴിൽ രംഗത്ത് അലോസരം ഉണ്ടാക്കാൻ ഇടയുണ്ട്. ചെയ്ത ജോലികൾ അധികാരികളെ വേണ്ടവിധം ബോധ്യപ്പെടുത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാകാം.

ദോഷപരിഹാരം: സുബ്രഹ്മണ്യന് കുമാരസൂക്തം, ശിവന് കൂവളമാല. 

 
കുംഭക്കൂര്‍ (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി3/4)

എല്ലാ കാര്യങ്ങളിലും പ്രാരംഭ തടസ്സങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. പൊതുവില്‍ അധ്വാന ഭാരം വര്‍ധിക്കും. ആഴ്ച്ചത്തുടക്കത്തിലെ പല പ്രശ്നങ്ങളും വാരാന്ത്യത്തില്‍ പരിഹൃതമാകും. ഗൃഹ സ്വസ്ഥത കുറയാന്‍ ഇടയുണ്ട്.  ചിലവുകള്‍ നിയന്ത്രണാതീതമാകുമെങ്കിലും പുതിയ വരുമാന മാർഗ്ഗങ്ങൾ  കണ്ടെത്തുന്നതിലൂടെ പ്രശ്നങ്ങൾ ഒഴിവാകും. സുഹൃത്തുക്കളുടെ പെരുമാറ്റം അത്ര സുഖകരമാകാൻ ഇടയില്ല. എല്ലാ കാര്യങ്ങൾക്കും സ്വയം ഇറങ്ങിപ്പുറപ്പെടേണ്ട സാഹചര്യം ഉണ്ടാകും. അപ്രതീക്ഷിത കോണുകളിൽ നിന്നും സഹായങ്ങളും കൈത്താങ്ങും ലഭിക്കുന്നത് ആശ്വാസകരമാകും .

ദോഷപരിഹാരം: വിഷ്ണുവിനു നെയ് വിളക്കും പുഷ്പാഞ്ജലിയും , ശാസ്താവിന് നീരാന്ജനം. 

 
മീനക്കൂര്‍ (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) 

കര്‍മ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടാകും. ഗൃഹത്തില്‍ നല്ല അന്തരീക്ഷം പ്രതീക്ഷിക്കാം. വിദേശ ജോലിക്കാര്‍ക്ക് തൊഴില്‍ അധ്വാനം വര്‍ധിക്കാന്‍ ഇടയുണ്ട്. ആഡംബര ങ്ങള്‍ക്കായി പണം ചിലവാക്കും. വാഹനങ്ങൾക്കും ഉപകരണങ്ങൾക്കും മറ്റും അറ്റകുറ്റപ്പണികൾ വേണ്ടി വരുന്നത് ധന നഷ്ടത്തിന് കാരണമായേക്കാം. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം വരാൻ ഇടയുള്ള വാരമാണ്. പരുഷമായ സംസാരം മൂലം വിഷമതകൾ വരാവുന്നതാണ്. രോഗങ്ങളും പകർച്ച വ്യാധികളും പിടിപെടാതെ കരുതൽ പുലർത്തുക.

ദോഷപരിഹാരം:ശാസ്താവിനു നീരാഞ്ജനം, ഗണപതിക്ക് മോദകം.